ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 13 റണ്‍സ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണ്‍, എംഎസ് ധോണി എന്നിവരുടെ അര്‍ദ്ധ ശതകത്തിനൊപ്പം അമ്ബാട്ടി റായിഡുവും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 211/4 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 212 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ 197 റണ്‍സേ നേടാനായുള്ളു. 5 വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് ചേസിംഗിനിടയില്‍ നഷ്ടമായത്.
#IPL2018
#IPL11
#CSKvDD